വീണ്ടും ആക്ഷന്‍ ഹീറോ ആയി ഉണ്ണി മുകുന്ദന്‍; ഹനീഫ് അദേനിയുടെ ‘മാര്‍ക്കോ’ ആരംഭിച്ചു; ഇത് ‘മിഖായേല്‍’ വില്ലന്റെ സ്പിന്‍ ഓഫ്
ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് ഒരു ഇടവേളയെടുത്തിരിക്കുകയായിരുന്നു മസിലളിയന്‍ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ വീണ്ടും മറ്റൊരു ആക്ഷന്‍ ചിത്രവുമായി ഉണ്ണി മുകുന്ദന്‍ എത്തുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മാര്‍ക്കോ എന്ന ആക്ഷന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ മിഖായേല്‍ എന്ന ചിത്രത്തിലെ വില്ലനായിരുന്നു മാര്‍ക്കോ ജൂനിയര്‍ എന്ന ഉണ്ണി മുകുന്ദന്‍ കഥാപാത്രം. ഇതിന്റെ സ്പിന്‍ ഓഫ് എന്ന തരത്തിലാണ് മാര്‍ക്കോ ഒരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും വയലന്‍സ് ഉള്ള ചിത്രം എന്ന് ഉണ്ണി മുകുന്ദന്‍ തന്നെ നേരത്തേ മാര്‍ക്കോയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഹനീഫ് അദേനി തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സുമാണ്. സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്.
ഹോളിവുഡിനോടും, ബോളിവുഡിനോടും കിടപിടിക്കും വിധത്തിലുള്ള എട്ട് ഫൈറ്റ് രംഗങ്ങളാണ് ഹനീഫ് അദേനി ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അമീര്‍ ഖാന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കോറിയോഗ്രാഫി ഒരുക്കുന്ന കലൈസിംഗ് സണ്‍, സ്റ്റണ്ട് സെല്‍വ തുടങ്ങിയ പ്രമുഖരാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. ആധുനിക സാങ്കേതികവിദ്യ മികവുകളോടെ വന്‍മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റം മികച്ച ഹൈ വോള്‍ട്ടേജ് കഥാപാത്രത്തെയായിരിക്കും സമ്മാനിക്കുക എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here