മാര്‍ക്കോ തെലുങ്കിൽ സൂപ്പർ ഹിറ്റ്; തമിഴ്‌നാട്ടിലും തരംഗമാകാന്‍ നാളെ റിലീസ്; സൗത്ത് ഇന്ത്യന്‍ നായകനായി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്റെ കരിയറിലെ ബിഗസ്റ്റ് ഹിറ്റായ മാര്‍ക്കോ എന്ന സൈക്കോ ത്രില്ലര്‍ ആഗോള റിലീസിലും വമ്പന്‍ പ്രതികരണവുമായി മുന്നോട്ട്. ഹിന്ദിയില്‍ റിലീസായ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോള്‍ തെലുങ്കില്‍ വമ്പന്‍ പ്രതികരണമാണ് ഈ മാസ്സീവ് വയലന്‍സ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ന് തെലുങ്കില്‍ 300 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഈ ഉണ്ണി മുകുന്ദന്‍ ചിത്രം പെട്ടിയിലാക്കിയിരിക്കുന്നത്.

നാളെയാണ് തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിലവില്‍ തന്നെ ചിത്രത്തിന് പ്രതികരണം ലഭിച്ചു തുടങ്ങിയത് അണിയറ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തമിഴ്‌നാട്ടിലും വമ്പന്‍ റിലീസാണ് ഒരുക്കിയിരിക്കുന്നത്. മള്‍ട്ടിപ്ലക്‌സുകളടക്കം 300 തീയറ്ററുകളിൽ റിലീസ് ചെയ്യും. കന്നഡയിലും ഉടന്‍ റിലീസ് ഉണ്ടാകും.

ക്രിസ്മസ് – ന്യൂഇയര്‍ ചിത്രങ്ങളില്‍ മലയാളത്തില്‍ വമ്പന്‍ കളക്ഷനാണ് മാര്‍ക്കോ സ്വന്തമാക്കിയത്. 36 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്. ഓവര്‍സീസും മറ്റ് ഭാഷകളിലെ കളക്ഷനും കൂടി 80 കോടിയായിട്ടുണ്ട് കളക്ഷന്‍. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു എ-സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ടു കൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലുള്ള ഉണ്ണി മുകുന്ദന്റെ ഗെറ്റപ്പിനും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ് ചിത്രത്തിലെ ഹെവിവെയ്റ്റ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍. കെ.ജി.എഫ്, സലാർ എന്നീ വമ്പന്‍ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ രവി ബസ്രൂര്‍ ഒരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്. മാരകമായ സൈക്കോ രംഗങ്ങളും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ഉണ്ണി മുകുന്ദനെ ഒരു സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ശ്രേണിയിലേക്ക് എത്തിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top