മേപ്പടിയാന്‍ പരാജയപ്പെട്ടെങ്കില്‍ എന്നേക്കുമായി കേരളം വിട്ടേനെയെന്ന് ഉണ്ണി മുകുന്ദന്‍; ‘ഹിന്ദു തീവ്രവാദിയെന്നു വിളിച്ചു, വിമര്‍ശനങ്ങള്‍ ആവേശം കെടുത്തി’

ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ജയ് ഗണേശ് എന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തും. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ തന്നെയാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രങ്ങള്‍ മാളികപ്പുറവും മേപ്പടിയാനും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കു നേരെയുണ്ടായ വിമര്‍ശനങ്ങള്‍ തന്റെ ആവേശം കെടുത്തിയെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു.

തന്റെ സിനിമകളിലൂടെ അജണ്ടകൾ പ്രചരിപ്പിക്കുന്നു എന്ന് ആരോപണം ഉയര്‍ന്നതായി ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. മാളികപ്പുറം, മേപ്പടിയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നത്. ആളുകള്‍ തന്നെ ‘ഹിന്ദുത്വ തീവ്രവാദി’ എന്നുള്‍പ്പെടെ പരുഷമായ പേരുകള്‍ വിളിച്ചിരുന്നു. അത് ആവേശം പൂര്‍ണ്ണമായും തകര്‍ത്തുവെന്നും താരം വെളിപ്പെടുത്തി. സിനിമയില്‍ ‘സേവാഭാരതി’ ആംബുലന്‍സ് കാണിച്ചത് കൊണ്ടാണ് ആളുകള്‍ക്ക് മേപ്പടിയാന്‍ എന്ന സിനിമ പ്രശ്‌നമായി തോന്നിയതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. പല വലിയ താരങ്ങളുടെ സിനിമകളിലും എസ്ഡിപിഐ പോലുള്ള സംഘടനകളെ ചിത്രീകരിക്കാറുണ്ടെന്നും നടന്‍ പറഞ്ഞു.

സിനിമയ്ക്ക് പണം മുടക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതായും ഉണ്ണി മുകുന്ദന്‍ ചൂണ്ടിക്കാട്ടി. മേപ്പടിയാന് നല്ല റിവ്യൂകളൊന്നും ലഭിച്ചില്ല, എന്നാല്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ ആ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടി. ചിത്രം പരാജയപ്പെട്ടിരുന്നെങ്കില്‍ല്‍ എന്നേക്കുമായി കേരളം വിടാന്‍ ആലോചിച്ചിരുന്നതായും ഉണ്ണി വെളിപ്പെടുത്തി. സിനിമ ചെയ്യാന്‍ വീട് പണയം വെച്ചതിനാലാണ് അങ്ങനെയൊരു തീരുമാനം എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top