‘ആവേശ’ത്തിനു പിന്നാലെ ഒടിടി റിലീസിനൊരുങ്ങി ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’; സ്ട്രീം ചെയ്യുക മനോരമ മാക്‌സില്‍; റിലീസ് ഉടന്‍

തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷും ഒടിടി റിലീസിനൊരുങ്ങുന്നു. മനോരമ മാക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാൽ റിലീസ് തിയതി ഇരുവരെ പുറത്തുവിട്ടിട്ടില്ല.

ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ ചിത്രങ്ങള്‍ക്കൊപ്പം ഏപ്രില്‍ 11ന് തന്നെയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷും തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. അതേസമയം മറ്റ് രണ്ട് ചിത്രങ്ങളും വലിയ വിജയം നേടുകയും ചെയ്തു. ആവേശം റെക്കോർഡ് തുകയ്ക്കാണ് ഒടിടി റൈറ്റ്സ് വിറ്റുപോയത്.

മഹിമ നമ്പ്യാരാണ് ജയ് ഗണേഷിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോമോള്‍, ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തി. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here