ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ മലയാളത്തിലെ ഏറ്റവും വയലന്‍സ് ഉള്ള സിനിമ; വിശേഷങ്ങളുമായി താരം

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘മാര്‍ക്കോ’ ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. മലയാള സിനിമാ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവുമധികം വയലന്‍സ് ഉള്ള ചിത്രമായിരിക്കും ‘മാര്‍ക്കോ’ എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സമ്പൂര്‍ണ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. ‘ആളെ നിങ്ങള്‍ക്കറിയാം, ഇനി അയാളുടെ ചരിത്രമറിയാന്‍ തയ്യാറായിക്കൊള്ളൂ,’ താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2019ല്‍ ഹനീഫ് അദേനി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായിരുന്നു മാര്‍ക്കോ ജൂനിയര്‍. ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ‘മാര്‍ക്കോ’ ഒരുങ്ങുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മാര്‍ക്കോ’യുടെ നിര്‍മാണം ഷരീഫ് മുഹമ്മദും അബ്ദുള്‍ ഗദ്ദാഫും ചേര്‍ന്നാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top