ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രം ‘നവംബര്‍ 9’ ഉടൻ ആരംഭിക്കും

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച്‌ ഉണ്ണിമുകുന്ദനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കേരള സര്‍ക്കാര്‍ ഫയലിന്റെ ഒരു ദൃശ്യത്തിൽ തുടങ്ങി, സുപ്രീം കോടതി, ഇന്ത്യന്‍ ഭൂപടം, ഗര്‍ഭസ്ഥ ശിശു, എന്നിവയിലൂടെ ബാബറി മസ്ജിദില്‍ അവസാനിക്കുന്നതാണ് വീഡിയോ. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ് നിർമ്മാതാക്കൾ. പ്രദീപ് എം നായരാണ് തിരക്കഥയും സംവിധാനവും.

ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടൈയ്‌നര്‍ ‘മാര്‍ക്കോ’ ആണ് ഉണ്ണി മുകുന്ദനെ നായകനാക്കി നേരത്തെ ക്യൂബ്‌സ് പ്രഖ്യാപിച്ച സിനിമ. ഇതിന് പിന്നാലെയാണ് ‘നവംബര്‍ 9’. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണിത്. ക്യൂബ്‌സ് എന്റര്‍ടൈയ്ന്‍മെന്റ് ‘മാര്‍ക്കോ’യ്ക്ക് ശേഷമാകും ‘നവംബര്‍ 9’ ന്റെ ചിത്രീകരണം. അടുത്തവര്‍ഷം അവസാനത്തോടെ റിലീസ് ഉണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top