മൊബൈൽ ചാർജറില് നിന്നും ഷോക്കേറ്റു; 22കാരിക്ക് ദാരുണാന്ത്യം
ചാർജ് ചെയ്തു കൊണ്ടിരുന്ന മൊബൈല്‍ ഫോണിൽ നിന്നും ചാർജർ റിമൂവ് ചെയ്ത യുവതിക്ക് ദാരുണാന്ത്യം. യുപി സ്വദേശിയായ നീതുവാണ് മരിച്ചത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാർജ് ചെയ്തിരുന്ന ഫോൺ എടുക്കാനായി എത്തിയതായിരുന്നു യുവതി. മുറിക്കുള്ളിൽ നിന്നും ശബ്ദം കേട്ട വീട്ടുകാരും സമീപവാസികളും എത്തുമ്പോൾ വൈദ്യുതാഘാതമേറ്റ് നിൽക്കുന്ന നീതുവിനെയാണ് കണ്ടത്. ഉടൻ തന്നെ ഒരു വടി ഉപയോഗിച്ച് വെദ്യുതി ബന്ധം വേർപ്പെടുകയായിരുന്നു.
Also Read: സ്കൂളിലെ ഓട്ടമത്സരത്തിനിടെ 14കാരന് ഹൃദയാഘാതം; കുഴഞ്ഞുവീണ് മരണം
ആശുപത്രിയിൽ എത്തും മുമ്പ് 22കാരി മരിച്ചിരുന്നതായി ബൻസ്ദിഹ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സഞ്ജയ് സിംഗ് അറിയിച്ചു. യുവതിയുടെ വീട്ടുകാർ പരാതി നൽകിയിട്ടില്ല. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചതെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here