യുപി മദ്രസ നിയമം ‘ഭരണഘടനാ വിരുദ്ധം; മതേതരത്വത്തിന് എതിര്’; ചലനം സൃഷ്ടിക്കുന്ന വിധിയുമായി അലഹബാദ് ഹൈക്കോടതി
നോയിഡ: യുപിയിലെ മദ്രസ നിയമത്തിനെതിരെ വിധിയുമായി അലഹബാദ് ഹൈക്കോടതി. 2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം “ഭരണഘടനാ വിരുദ്ധവും” മതേതരത്വത്തിന്റെ ലംഘനവുമാണെന്നാണ് ഹൈക്കോടതി വിധിച്ചത്. അൻഷുമാൻ സിംഗ് റാത്തോഡ് സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി വിധി.
നിലവിൽ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ഉത്തർപ്രദേശ് സർക്കാരിനോട് ജസ്റ്റിസ് വിവേക് ചൗധരിയും ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയും അടങ്ങുന്ന ബെഞ്ച് നിർദ്ദേശിച്ചു.
യുപിയിലെ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ സർക്കാർ തീരുമാനിച്ച് മാസങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. വിദേശത്ത് നിന്നുള്ള മദ്രസകളുടെ ഫണ്ട് അന്വേഷിക്കാൻ 2023 ഒക്ടോബറിൽ പ്രത്യേക അന്വേഷണ സംഘത്തിനും (എസ്ഐടി) രൂപം നൽകിയിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്ന് മദ്രസകൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന എല്ലാ ധനസഹായവും സര്‍ക്കാര്‍ നിർത്തലാക്കും. അത്തരം മദ്രസകളും നിർത്തലാക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here