Uncategorized

സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി, അധ്യാപകരടക്കം അഞ്ച് പേർ പിടിയിൽ

സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് നടുക്കുന്ന സംഭവം. രാസ്​ഗാവനിലെ ഡിഎൽ പബ്ലിക് സ്കൂലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്കൂൾ ഉടമ ജസോദൻ സിങ്, ഇയാളുടെ മകനും സ്കൂൾ ഡയറക്ടറുമായ ദിനേശ് ബാഘേൽ, മൂന്നു അധ്യാപകർ അടക്കം അ‍ഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്കൂൾ ഡയറക്ടറുടെ പിതാവ് ദുർമന്ത്രത്തിൽ വിശ്വസിച്ചിരുന്നതായും സ്കൂളിന് വിജയമുണ്ടാകാൻ വിദ്യാർഥിയെ ബലി നൽകണമെന്ന് മകനെയും അധ്യാപകരെയും വിശ്വസിപ്പിച്ചതായും പോലീസ് പറഞ്ഞു. സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് വിദ്യാർഥിയെ ബലി നൽകാനായിരുന്നു നീക്കം. ഇതിനായി സ്കൂൾ ഹോസ്റ്റലിൽനിന്ന് കുട്ടിയെ ബലമായി പുറത്തെത്തിച്ചതോടെ കുട്ടി ഭയന്ന് നിലവിളിക്കാൻ തുടങ്ങി. ഇതോടെ പ്രതികൾ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മകന് സുഖമില്ലെന്നും ഉടൻ സ്കൂളിലേക്ക് എത്തണമെന്നുമാണ് പ്രതികൾ പിതാവിനെ അറിയിച്ചത്. സ്കൂളിൽ എത്തിയപ്പോൾ കുട്ടിയുടെ നില ഗുരുതരമായെന്നും സ്കൂൾ ഡയറക്ടർ കാറിൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അധികൃതർ പറഞ്ഞു. പിന്നീട് കുട്ടിയുടെ മൃതദേഹം സ്കൂൾ ഡയറക്ടറുടെ കാറിൽനിന്നും കണ്ടെടുക്കുകയായിരുന്നു. പോലീസ് പരിശോധനയിൽ സ്കൂൾ പരിസരത്തുനിന്നും ദുർമന്ത്രാവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെടുത്തു. സെപ്റ്റംബർ 9ന് മറ്റൊരു കുട്ടിയെ ബലി നൽകാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top