ശ്രീരാമനെ പൂർവികനായി അംഗീകരിക്കാൻ ന്യൂനപക്ഷങ്ങൾ തയ്യാറാകണം; ഇന്തോനേഷ്യക്കാരെ കണ്ടു പഠിക്കണമെന്ന് മുഖ്യമന്ത്രി യോഗി
ശ്രീരാമൻ തങ്ങളുടെ പൂർവ്വികനാണെന്ന് അംഗീകരിക്കാൻ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളെ വെല്ലുവിളിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ പേര് തന്നെ സംസ്കൃതത്തിൽ നിന്നുള്ളതാണ്. ഇന്തോനേഷ്യക്കാർ ശ്രീരാമനെ പൂർവികനായി അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇന്തോനേഷ്യ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമാണ്. അവരുടെ പ്രസിഡന്റിന്റെ പേര് സംസ്കൃതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. അവർ തങ്ങളുടെ ഇന്ത്യൻ ഡിഎൻഎയിൽ അഭിമാനം കൊള്ളുകയും ശ്രീരാമനെ അവരുടെ പൂർവ്വികനായും ഗരുഡൻ അവരുടെ ദേശീയ എയർലൈനായും ഗണപതി അവരുടെ കറൻസിയുടെ ഭാഗമായും രാംലീലയെ അവരുടെ ദേശീയ ഉത്സവമായും കണക്കാക്കുന്നു.”
“വോട്ട് ബാങ്കായി മാത്രം കണക്കാക്കപ്പെടുന്ന ഇന്ത്യയിൽ താമസിക്കുന്നവർക്ക് രാമൻ തങ്ങളുടെ പൂർവ്വികനാണെന്ന് എപ്പോഴെങ്കിലും അംഗീകരിക്കാൻ കഴിയുമോ?” ലഖ്നൗവിൽ ടൈംസ് നൗ നവഭാരത് സംഘടിപ്പിച്ച ‘നവഭാരത് കാ മഹാ കുംഭമേള’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here