കൈക്കൂലിയായി 5 കിലോ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടു; പോലീസുകാരന് സസ്‌പെൻഷൻ

കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ കനൗജിലെ സൗരിഖ് പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഭവൽപൂർ ചപ്പുന്ന ചൗക്കിയിലെ സബ് ഇൻസ്‌പെക്ടർ റാം കൃപാൽ സിങ്ങാണ് സ്‌പെൻഷനിലായത്. പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ ക്ലിപ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

കേസ് ഒതുക്കി തീർക്കാനായി ഒരു കർഷകനോട് 5 കിലോ ഉരുളക്കിഴങ്ങ് റാം കൃപാൽ സിങ് ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 5 കിലോ ഉരുളക്കിഴങ്ങ് തന്റെ പക്കൽ നൽകാൻ ഇല്ലെന്നും പകരം 2 കിലോ നൽകാമെന്നുമായിരുന്നു കർഷകൻ പറഞ്ഞത്. ഇതുകേട്ടതും കർഷകനോട് ദേഷ്യപ്പെട്ട പോലീസ് ഓഫിസർ 5 കിലോ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. അവസാനം 3 കിലോ നൽകാമെന്ന് കർഷകൻ പറഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നു.

കനൗജ് എസ്‌പി അമിത് കുമാർ ആനന്ദാണ് റാം കൃപാൽ സിങ്ങിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും നിർദേശിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കാൻ കനൗജ് സിറ്റി സർക്കിൾ ഓഫീസർ കമലേഷ് കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top