കാമുകിക്ക് മറ്റൊരു ബന്ധം എന്ന് സംശയം; കാമുകന്‍ വിളിച്ചുവരുത്തി കൊന്നു
കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കാമുകന്‍ യുവതിയെ വിളിച്ചുവരുത്തി കൊന്നു. യുപി ഫിറോസാബാദിലാണ് ക്രൂരമായ കൊലപാതകം. ഗുര്‍ഗാവിലെ ഗംറോജ് ടോൾ പ്ലാസയ്ക്കരികിലായുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കയ്യിലുള്ള ടാറ്റൂവില്‍ നിന്നാണ് യുവതിയെ തിരിച്ചറിയുന്നത്.
രാജയും പെണ്‍കുട്ടിയുമായി ഏറെ കാലമായി അടുപ്പം നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടോ എന്ന് രാജക്ക് സംശയമായി. ഇതോടെയാണ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി കൊന്നത്. ബോണ്ട്സിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. സുഹൃത്തായ പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here