യുപി സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി; വീട് നഷ്ടമായ ആള്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണം

യുപി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് പൊളിച്ചതിനെതിരെ സുപ്രീം കോടതി. പ്രശ്നത്തില്‍ കോടതിയുടെ രൂക്ഷവിമര്‍ശനമാണ് സര്‍ക്കാര്‍ നേരിട്ടത്. വീട് നഷ്ടമായ ആള്‍ക്ക് 25 ലക്ഷം നഷ്ടം നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു. മഹാരാജ്ഗഞ്ച് സ്വദേശി മനോജ് തിബ്രേവാൾ ആകാശാണ് യുപി സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി.

വീട് നഷ്ടമായ ആര്‍ക്കും നോട്ടീസ് നല്‍കിയില്ല. പകരം ജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തത്. ഇത് നീതീകരിക്കാന്‍ സാധിക്കില്ല. മനോജ്‌ ഭൂമി കയ്യേറി എന്ന വാദത്തെയും സുപ്രീം കോടതി ഖണ്ഡിച്ചു. അങ്ങനെ ആണെങ്കില്‍ തന്നെ ഒറ്റരാത്രികൊണ്ട് ബുള്‍ഡോസറുമായി വന്ന് എങ്ങനെ വീട് പൊളിക്കാന്‍ കഴിയും? കോടതി ചോദിച്ചു.

നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ടതിന് പുറമേ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ അന്വേഷണം നടത്താനും അവർക്കെതിരെ നടപടി സ്വീകരിക്കാനും സുപ്രീം കോടതി യുപി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top