മഹാ കുംഭമേള ആഘോഷമാക്കാന്‍ യോഗി സര്‍ക്കാര്‍; വടക്കുകിഴക്കൻ മേഖലകളിലെ സന്യാസിമാര്‍ക്ക് പ്രമുഖ സ്ഥാനം
ജനുവരി 13 മുതൽ പ്രയാഗ്‌രാജിൽ ആരംഭിക്കുന്ന മഹാ കുംഭമേള ആഘോഷമാക്കാന്‍ യോഗി സര്‍ക്കാര്‍. മുഖ്യമന്ത്രിമാരെയും ഗവര്‍ണര്‍മാരെയും ക്ഷണിക്കാന്‍ കഴിഞ്ഞ ഒരു മാസത്തിനിടെ യുപി സര്‍ക്കാരിലെ 40-ലധികം മന്ത്രിമാരും ഭഗീരഥ പ്രയത്നമാണ് നടത്തിയത്. 28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിക്കുകയും റോഡ് ഷോകള്‍ നടത്തുകയും ചെയ്തു.
വടക്കുകിഴക്കൻ മേഖലകളിലുള്ള സന്യാസിമാരെ സംസ്ഥാന അതിഥി ആയി പരിഗണിക്കും, അവർക്ക് പ്രത്യേക സുരക്ഷാ പ്രോട്ടോക്കോളും താമസവും നല്‍കും. ഈ സന്യാസിമാർ ആദ്യമായാണ് ഒരു മഹാ കുംഭത്തിൽ പങ്കെടുക്കുന്നത്.
നവംബറിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്ന് തിരിച്ചുവന്നിരിക്കുകയാണ് മുഖ്യമന്ത്രി യോഗി. സനാതന സംസ്കാരം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് കുംഭമേളയിലൂടെ യുപി സർക്കാർ നടത്തുന്നത്.
“എല്ലാ സനാതനധര്‍മക്കാരോടും ഭിന്നതകൾ മറന്ന് ഒന്നിക്കാനുള്ള ആഹ്വാനമാണ് കുംഭമേള നല്‍കുന്നത്.” ഒരു ബിജെപി നേതാവ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here