മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും 15 മരണം; മൗനി അമാവാസി ദിനത്തില്‍ തള്ളിക്കയറി ജനക്കൂട്ടം

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭ മേളയില്‍ തിക്കിലും തിരക്കിലും ഏഴു മരണം. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്്. വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് ത്രിവേണി സ്‌നാനത്തിനായി ജനക്കൂട്ടം തള്ളിക്കയറിയതാണ് ദുരന്തമായത്. ബാരിക്കേഡുകള്‍ തകര്‍ത്ത് ജനക്കൂട്ടം മുന്നോട്ടു വന്നതോടെ എല്ലാ നിയന്ത്രണവും പാളി. സ്ത്രീകളും കുട്ടികളും അടക്കമാണ് മരിച്ചത്. തിരക്കില്‍ വീണവരുടെ മുകളിലൂടെയാണ് പിന്നാലെ എത്തിയവര്‍ നടന്നു നീങ്ങിയത്.

ദുരന്തത്തെ തുടര്‍ന്ന് മൗനി അമാവാസി ദിനത്തിലെ അമൃത് സ്നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പ്രഖ്യാപിച്ചു. ഭക്തരോട് മടങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികള്‍ വിലയിരുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഫോണിലൂടെ സംസാരിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭക്തര്‍ എത്താതിരിക്കാന്‍ ഇവിടേക്കുള്ള പാലങ്ങള്‍ അടച്ചു. മൗനി അമാവാസിയില്‍ ത്രിവേണിയിലെ അമൃത് സ്‌നാന്‍ മഹാ കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. അതുകൊണ്ട് തന്നെ ഇന്ന് 10 കോടിയിലധികം ഭക്തര്‍ എത്തുമെന്നായിരുന്നു കണക്കു കൂട്ടല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top