അനുസരണക്കേടിന് മകളെ തലകീഴായി കെട്ടിത്തൂക്കി തല്ലിച്ചതച്ചു, അച്ഛൻ അറസ്റ്റിൽ

പത്തു വയസുള്ള മകളെ തലകീഴായി കെട്ടിത്തൂക്കി തല്ലിച്ചതച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് സംഭവം. മകൾക്ക് അനുസരണയില്ലെന്ന് പറഞ്ഞാണ് 45 കാരനായ ഗോവിന്ദ് റായ് റൈക്വാർ കയർ ഉപയോഗിച്ച് മകളെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി തല്ലിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസ് എടുത്തത്.

മകളെ ഗോവിന്ദ് റോയ് വഴക്ക് പറഞ്ഞശേഷം തല്ലുന്നതും കുട്ടി കരയുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. മകൾ തന്നെ അനുസരിക്കാത്തതിനാലാണ് ഗോവിന്ദ് റായ് ക്രൂര പ്രവൃത്തി ചെയ്തതെന്ന് ബാർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രാജാ ദിനേശ് സിങ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ആരോ പകർത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് പോലീസ് കേസ് എടുത്ത് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top