കാമുകന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി; ആത്മഹത്യയ്ക്കും ശ്രമിച്ചു; ഒടുവില്‍ അറസ്റ്റും

യുപി മുസഫർനഗറിൽ യുവതി പുരുഷന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി. കൈത്തണ്ടയിലെ ഞരമ്പ്‌ മുറിക്കാനും ശ്രമിച്ചു. 21 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

കുൽഹേദിയിലെ ചാർത്തവാൽ ഗ്രാമത്തിലുള്ളവരാണ് ഇരുവരും. എട്ട് വർഷമായി പ്രണയത്തിലായിരുന്നു. ബന്ധം തുടരുന്നതിനിടെയാണ് അക്രമസംഭവങ്ങള്‍. യുവാവ് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഇതാണ് പ്രകോപനകാരണമെന്ന് യുവതി പോലീസിനോട് പറഞ്ഞു.

യുവാവിനെ വിളിച്ചുവരുത്തിയപ്പോള്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടയിലാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top