‘വോട്ടർമാരെ പോലീസ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി’; ദൃശ്യങ്ങൾ പുറത്ത്; നിഷേധിച്ച് ഉദ്യോഗസ്ഥർ
ഉത്തർപ്രദേശിലെ മിരാപൂർ കക്കറൗലി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രാജീവ് വർമയെ സസ്‌പെൻഡ് ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ടർമാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്താൻ ശ്രമിച്ചതായും എസ്പി നേതാവ് ആരോപിച്ചു. ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഇതിൻ്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
സ്ത്രീ വോട്ടർമാർക്ക് നേരെ ഒരു പോലീസ് ഉദ്യോഗസ്ഥൻ തൻ്റെ തോക്ക് ചൂണ്ടുന്നതാണ് അഖിലേഷ് പങ്കുവച്ച വീഡിയോയിൽ ഉള്ളത്. പോലീസ് ഉദ്യോഗസ്ഥർ വോട്ടർമാരേട് വീടുകളിലേക്ക് മടങ്ങാൻ നിർബന്ധിച്ചതായും അഖിലേഷ് ആരോപിക്കുന്നു. സോഷ്യൽ മീഡിയകളിലും ഇതിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ്റെ ആരോപണം മുസാഫർനഗർ പോലീസ് നിഷേധിച്ചു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മിരാപൂർ മേഖലയിൽ സ്വീകരിച്ച നടപടിയാണ് ദൃശ്യത്തിലുള്ളതെന്ന് അവർ വ്യക്തമാക്കി.
ഇരുവിഭാഗങ്ങളും തമ്മിലുള്ള വിഷയം അറിഞ്ഞെത്തിയ പോലീസിന് നേരെ കല്ലേറുണ്ടായി. സ്ഥലത്ത് എത്തിയപ്പോൾ പോലീസ് സംഘത്തിന് നേരെ താമസക്കാർ കല്ലെറിയുകയായിരുന്നു. ഒരുകൂട്ടം ആളുകൾ പ്രദേശത്ത് തടിച്ചുകൂടി. ഗുണ്ടകൾ ഉൾപ്പെട്ട ഈ സംഘത്തെ പിരിച്ചുവിടാൻ ചെറിയ രീതിയില്‍ ബലം പ്രയോഗിച്ചതായും പോലീസ് അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന കകർവാലി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജീവ് ശർമ സംഘർഷം ഒഴിവാക്കാൻ ഉചിതമായ നടപടി സ്വീകരിച്ചു. വോട്ട് ചെയ്യാൻ വന്നവരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മുസാഫർനഗർ പോലീസ് വ്യക്തമാക്കി.
मीरापुर के ककरौली थाना क्षेत्र के SHO को चुनाव आयोग तुरंत निलंबित किया जाए, क्योंकि वो रिवॉल्वर से धमकाकर वोटर्स को वोट डालने से रोक रहे हैं। @ECISVEEP @SECUttarPradesh@rajivkumarec@spokespersonECI@ceoup#ECI#YouAreTheOne#IVoteForSure#UPPolitics#SamajwadiParty pic.twitter.com/WfiygzqO0t
— Akhilesh Yadav (@yadavakhilesh) November 20, 2024
കടേഹാരി, കർഹാൽ, മിരാപൂർ, ഗാസിയാബാദ്, മജവാൻ, സിസാമൗ, ഖൈർ, ഫുൽപൂർ, കുന്ദർക്കി എന്നീ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് യുപിയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. സിറ്റിംഗ് എംഎൽഎമാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെയെല്ലാം ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here