റിപ്പർ യുപിയിലും; ഉറക്കത്തിൽ സ്ത്രീകളെ തലയ്ക്കടിച്ച് കൊന്ന കേസുകളിൽ പിടിയിലായത് 28കാരൻ

രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്ന യുവാവ് പിടിയിൽ. സ്ത്രീകളുടെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയ ശേഷം കവർച്ച നടത്തുന്ന അജയ് നിഷാദ് എന്നയാളാണ് പിടിയിലായത്. ഇയാൾ നടത്തിയ മോഷണത്തിനിടയിൽ ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.
2022ൽ പോക്സോ കേസിൽ പിടിയിലായ ഇയാൾ ജയിലിൽ ആയിരുന്നു. ആറു മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സൂററ്റിലാണ് ആദ്യ മോഷണം നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 30 ന് ഒരു വീട്ടിൽ കയറി ഒരു സ്ത്രീയെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നു കളഞ്ഞതാണ് ആദ്യ സംഭവം.
ഓഗസ്റ്റ് 12നാണ് അടുത്ത മോഷണം. ഇത്തവ പരുക്കേറ്റ സ്ത്രീ മരിച്ചു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 തീയതികളിൽ മൂന്ന് സംഭവങ്ങൾ കൂടി ഉണ്ടായതായി പോലീസ് പറഞ്ഞു.
മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. രക്ഷപ്പെടുന്നതിന് മുമ്പ് പരാതിക്കാരിൽ ചിലർ അജയ് നിഷാദിനെ കണ്ടതും തിരിച്ചടിയായി. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പ് വടിയും പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here