യുപിയില്‍ ഭാഗ്യം കൊണ്ട് ട്രെയിന്‍ അപകടം ഒഴിവായി; പാളത്തിന് കുറുകെ ഇരുമ്പുതൂണ്‍; അപകടം ഒഴിവാക്കിയത് ലോക്കോ പൈലറ്റ്‌

യുപിയില്‍ ഭാഗ്യം കൊണ്ട് ട്രെയിന്‍ അപകടം ഒഴിവായി. പാളത്തിന് കുറുകെ വച്ച ആറ് മീറ്റര്‍ നീളമുള്ള ഇരുമ്പ് തൂണ്‍ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടതിനാലാണ് അപകടം ഒഴിവായത്. ലോക്കോ പൈലറ്റ്‌ ട്രെയിന്‍ നിര്‍ത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.

യുപി ബിലാസ്പുര്‍ റോഡ് റെയില്‍വേ സ്‌റ്റേഷനും ഉത്തരാഖണ്ഡിലെ രുദ്രപുര്‍ സിറ്റി റെയിൽവേ സ്റ്റേഷനും ഇടയിലായാണ് തൂണ്‍ കണ്ടത്. യുപിയിലെ ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ യുപി പോലീസും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്ന വേളയില്‍ തന്നെയാണ് വീണ്ടും ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം വീണ്ടും നടന്നത്.

ദൂന്‍-നൈനി ജനശതാബ്ദി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ തൂണ്‍ കണ്ടത്. ട്രെയിന്‍ നിര്‍ത്തി പൈലറ്റ് രുദ്രപുര്‍ സിറ്റി സ്റ്റേഷന്‍ മാസ്റ്ററെയാണ് വിവരം അറിയിച്ചത്. ഇരുമ്പ് തൂണ്‍ നീക്കം ചെയ്തതിന് ശേഷമാണ് ട്രെയിന്‍ ഓടിയത്.

ഈ മാസം ആദ്യം രാജസ്ഥാനിലെ അജ്മീറില്‍ ട്രെയിന്‍ അട്ടിമറി ശ്രമം നടന്നിരുന്നു. സിമന്റ് കട്ടകള്‍ പാളത്തില്‍ വെച്ചായിരുന്നു അട്ടിമറി ശ്രമം. ലോഡുമായി വന്ന ഗുഡ്‌സ് ട്രെയിന്‍ ഈ സിമന്റ് കട്ടകളില്‍ ഇടിച്ചെങ്കിലും അപകടമുണ്ടായില്ല.

യുപി കാന്‍പുരില്‍ പാസഞ്ചര്‍ ട്രെയിന്‍ അട്ടിമറി ശ്രമം നടന്നിരുന്നു. പാളത്തില്‍ പാചകവാതക സിലിണ്ടര്‍ വെച്ചായിരുന്നു ഇത്. ഒപ്പം ഒരു കുപ്പി പെട്രോളും തീപ്പെട്ടികളും ഉണ്ടായിരുന്നു. ഭിവാനി-പ്രയാഗ് രാജ് കാളിന്ദി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ സിലിണ്ടര്‍ കണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top