ലീഗ് എംപിമാരെ പോലീസ് തടഞ്ഞു; സംഭലിലേക്ക് പോകുന്നതിന് വിലക്ക് എന്തിനെന്ന് മുഹമ്മദ് ബഷീര്‍
സംഘര്‍ഷം നടക്കുന്ന യുപി സംഭലിലേക്ക് പോയ മുസ്ലിംലീഗ് എംപിമാരെ പോലീസ് തടഞ്ഞു. ഗാസിയബാദില്‍ വച്ചാണ് എംപിമാരെ പോലീസ് തടഞ്ഞത്. ലീഗ് എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, അബ്ദുസമദ് സമദാനി, പി.വി.അബ്ദുള്‍ വഹാബ്, കെ.നവാസ് എന്നിവരെയാണ് തടഞ്ഞത്.
സംഭല്‍ യാത്ര തടഞ്ഞതായി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. സംഘര്‍ഷം നടക്കുന്ന സ്ഥലത്തിന് അടുത്തുകൂടി എത്താന്‍ പോലീസ് സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘർഷ മേഖലയായതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് യുപി പോലീസ് അറിയിച്ചത്.
ഷാഹി ജുമാ മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട് സംഭല്‍ ജില്ലയില്‍ സംഘര്‍ഷം നടക്കുകയാണ്. അഞ്ചുപേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവിടം സന്ദര്‍ശിക്കാനാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ ലീഗ് എംപി സംഘം പോയത്.
മുഗൾ ഭരണകാലത്ത് സംഭലിലെ ശ്രീ ഹരി മന്ദിർ തകർത്ത് അതിന് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന അവകാശവാദവുമായി വിഷ്ണു ജെയിൻ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. അവിടെ സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം. തുടർന്നാണ് സര്‍വേ നടത്താൻ കോടതി ഉത്തരവിട്ടത്. ഈ സര്‍വേയ്ക്ക് ഇടയിലാണ് സംഘര്‍ഷം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here