‘എന്നെ അറസ്റ്റ് ചെയ്യൂ, ഭാര്യയെ കഴുത്തറത്തതിന് ശേഷമാണ് വന്നത്’; സ്റ്റേഷനില്‍ എത്തിയ പ്രതിയുടെ വാക്കുകള്‍ ഇങ്ങനെ..
October 23, 2024 8:38 PM
പ്രണയബന്ധമുണ്ടെന്ന സംശയത്തില്‍ സംശയത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. യുപിയിലെ സംഭാലില്‍ ആണ് നടുക്കുന്ന സംഭവം. കേസില്‍ യുവതിയുടെ ഭര്‍ത്താവ് സോനു അറസ്റ്റിലായി.
ഭാര്യ രാഖിയെ കത്തികൊണ്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അതിനുശേഷം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. “എന്നെ അറസ്റ്റ് ചെയ്യൂ, ഞാൻ എൻ്റെ ഭാര്യയെ കൊന്നതിന് ശേഷമാണ് വന്നത്.” ഇതാണ് പ്രതി പറഞ്ഞത്.
മൂന്ന് ആണ്‍മക്കളുമൊത്താണ് ഇയാള്‍ സ്റ്റേഷനില്‍ എത്തിയത്. വീട്ടിലെത്തിയ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം രാഖിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ബന്ധം തുടര്‍ന്നത് കാരണമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here