ട്രെയിന്‍ യാത്രാനിരക്കില്‍ 25 ശതമാനത്തോളം ഇളവ്; മാറ്റം എക്‌സിക്യൂട്ടീവ് ക്ലാസുകളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയുടെ നിരക്കില്‍ 25 ശതമാനം വരെ ഇളവുനല്‍കാന്‍ റെയിൽവേ. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിൽ ഈ മാറ്റം ബാധകമായിരിക്കും. ഒരു മാസത്തിനുള്ളിൽ കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. 

കിഴിവുകൾ ഏർപ്പെടുത്തുന്നതിന് റെയിൽവേ സോണുകളിലെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് റെയിൽവേ മന്ത്രാലയം അധികാരം നൽകും. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി മുതലായവ ബാധകമായ മറ്റ് നിരക്കുകള്‍ ഈ ഇളവില്‍ ഉള്‍പ്പെടുന്നതല്ല.

കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ 50% ത്തില്‍ താഴെ യാത്രക്കാർ മാത്രമുണ്ടായിരുന്ന ക്ലാസുകളുള്ള ട്രയിനുകളെ പ്രത്യേകമായി പരിഗണിച്ചായിരിക്കും നിരക്കിലെ ഇളവ് തീരുമാനിക്കുന്നത്. അവധിക്കാല, ഉത്സവ സ്പെഷ്യൽ ആയി സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനുകളിൽ ഈ സ്കീം ബാധകമല്ല.  ഒരു വർഷം വരെയാണ് സ്കീമിന്റെ കാലയളവ്. കിഴിവ് ഉടനടി പ്രാബല്യത്തിൽ വരുമെങ്കിലും, ഇതിനകം ബുക്ക് ചെയ്‌ത യാത്രക്കാർക്ക് റീഫണ്ട് അനുവദിക്കില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top