ക്യാമ്പസിനകത്തെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നത് 50ല്‍ താഴെ ആളുകള്‍ മാത്രം; ഇക്കുറി എത്തിയത് 600ല്‍ അധികം പേര്‍; സംഘര്‍ഷം; ഏഴ് പേര്‍ അറസ്റ്റില്‍
യുപി വാരണാസിയിലെ ഉദയ് പ്രതാപ് കോളജില്‍ സംഘര്‍ഷാവസ്ഥ. പ്രതിഷേധത്തെ തുടര്‍ന്ന് ഏഴുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോളജിനു അകത്തുള്ള പള്ളിയിലെ പ്രാര്‍ത്ഥനയെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. കോളജ് വിദ്യാര്‍ഥികളും സമീപത്തുള്ളവരുമായി അമ്പതില്‍ താഴെ ആളുകള്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുന്ന പള്ളിയില്‍ 600 ലേറെ ആളുകള്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
ഇതോടെ മറുവിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇവര്‍ കോളജ് ഗേറ്റിനു മുന്നില്‍ ഹനുമാന്‍ ചാലിസ് ആലപിച്ചു. സംഘര്‍ഷാവസ്ഥ വന്നപ്പോഴാണ് ഏഴുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇപ്പോള്‍ കനത്ത പോലീസ് സുരക്ഷയാണ് കോളജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2018ൽ യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് പുറത്തിറക്കിയ നോട്ടീസും ഇതിനിടയില്‍ പ്രചരിച്ചിരുന്നു. പള്ളി നിലനില്‍ക്കുന്ന സ്ഥലം വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യണമെന്ന വാരണാസിയിലെ വസീം അഹമ്മദിന്‍റെ ആവശ്യത്തിന് മറുപടി നല്‍കണം എന്ന് കാണിച്ച് കോളജ് അധികൃതര്‍ക്ക് നല്‍കിയ നോട്ടീസാണ് പ്രചരിച്ചത്. പക്ഷെ ഇതുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് കോളജ് അധികൃതര്‍ പറയുന്നു. റവന്യൂ രേഖകള്‍ പ്രകാരം ഭൂമി കോളജിന്റെ അവകാശത്തില്‍ തന്നെയാണ്.
പുറത്തുനിന്നുള്ളവര്‍ ക്യാമ്പസിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്നത് തടയണം എന്ന് കോളജ് പ്രിന്‍സിപ്പല്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അടുത്തുള്ളവര്‍ക്കും മാത്രം പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കാനാണ് കോളജിന്റെ തീരുമാനം.
100 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഉദയ് പ്രതാപ് കോളേജ് കിഴക്കൻ ഉത്തർപ്രദേശിലെ ഒരു പ്രശസ്തമായ കോളജാണ്. ഉദയ് പ്രതാപ് ഇന്റ്ര്‍ കോളേജ്, റാണി മുരാർ കുമാരി ബാലിക ഇന്റ്ര്‍ര്‍ കോളേജ്, ഉദയ് പ്രതാപ് പബ്ലിക് സ്കൂൾ, ഒരു മാനേജ്മെന്റ് കോളേജ്, ഒരു സ്വയംഭരണ കോളേജ് എന്നിവ ക്യാമ്പസിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here