വിവാഹത്തിന് എത്തിയപ്പോൾ വഴിതെറ്റി; സഹായം ചോദിച്ചയാളിനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

ഉത്തർപ്രദേശിലെ തർകുൽവയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ആളിന് ആളുമാറി മർദ്ദനം. ഗോരഖ്പൂരിൽ നിന്നും അയൽ ജില്ലയായ ഡിയോറിയയില്‍ നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘത്തിൽപ്പെട്ട ആളിനെയാണ് നാട്ടുകാർ വളഞ്ഞിട്ട് തല്ലിയത്. കള്ളനെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇയാളെ കെട്ടിയിട്ട് കയ്യേറ്റം ചെയ്തത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഒരാൾക്ക് മദ്യലഹരിയിൽ വഴി തെറ്റുകയായിരുന്നു. പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ഇയാൾ അർദ്ധരാത്രിയോടെ വഴി ചോദിക്കാൻ അടുത്തുള്ള വീടിൻ്റെ വാതിലിൽ മുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം അയൽവീട്ടിൽ നടന്ന മോഷണം ഓർമയിൽ വന്ന വീട്ടുകാർ ഭയന്ന് നിലവിളിച്ചു. ഉടൻ നാട്ടുകാർ തടിച്ചുകൂടുകയും വഴി ചോദിക്കാനെത്തിയ ആളിനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഗുരുതരമായി പരുക്കേറ്റ ആളിനെ അഴിച്ചുവിടുന്നത്. പിന്നീട് ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഇയാളെ വീട്ടുകാർക്കൊപ്പം വിട്ടയച്ചതായി പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here