വിവാഹിതയായ മുൻ കാമുകിയെ പണത്തിനായി ബ്ലാക്മെയിൽ ചെയ്തു; ആസിഡ് ഒഴിച്ച് യുവതി

പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്ത മുൻകാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. വിവേക് എന്ന യുവാവിനാണ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. റസ്റ്ററന്റിൽവച്ച് യുവാവുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ യുവതി ബാഗിൽനിന്നും ആസിഡ് എടുത്ത് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

”പണം ആവശ്യപ്പെട്ട് അയാൾ ബ്ലാക്ക്മെയിൽ ചെയ്തു. അതിനാലാണ് ആസിഡ് ഒഴിച്ചത്. ഞാൻ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞു. എനിക്ക് അയാളെ വിവാഹം കഴിക്കാൻ താൽപര്യമില്ല. എന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് പിറകേ നടന്ന് ശല്യം ചെയ്യുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ആസിഡ് ഒഴിച്ചത്,” യുവതി പോലീസിനോട് പറഞ്ഞു.

”റസ്റ്ററന്റ് ഞങ്ങൾ തുറന്നതേ ഉണ്ടായിരുന്നുള്ളൂ. റസ്റ്ററന്റ് വൃത്തിയാക്കുന്ന സമയത്താണ് യുവതി എത്തിയത്. ആദ്യം യുവതി പുറത്തിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ ശേഷമാണ് അകത്തേക്ക് വന്നത്. 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു യുവാവ് വന്നു. ഇരുവരും സംസാരിച്ചിരിക്കുകയായിരുന്നു. ഞാൻ പ്രഭാത ഭക്ഷണം കഴിക്കാനായി പോയി. അപ്പോഴാണ് ഒരാൾ ഓടിവന്ന എന്നോട് വിവരം പറഞ്ഞത്. ഞാൻ യുവതിയുടെ അടുത്തേക്ക് എത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചുവെന്ന് യുവതിയാണ് എന്നോട് പറഞ്ഞത്,” സംഭവത്തെക്കുറിച്ച് റസ്റ്ററന്റ് മാനേജർ പറഞ്ഞു. യുവാവ് വർഷങ്ങളായി തന്നെ ശല്യപ്പെടുത്തുകയാണെന്നും പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും അതിനാലാണ് ആസിഡ് ഒഴിച്ചതെന്നും യുവതി തന്നോട് പറഞ്ഞതായും മാനേജർ പറഞ്ഞു.

യുാവാവിന്റെ കൈകൾക്കാണ് പൊള്ളലേറ്റത്. ആക്രമണത്തിനു പിന്നാലെ ഇയാള്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തന്റെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് യുവതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമണത്തിൽ യുവതിക്കും പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിയും യുവാവും പരസ്പരം അറിയാവുന്നവരാണെന്നും ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും യുവാവിനായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top