വനിതാ പോലീസിനും രക്ഷയില്ല; ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബലാത്സംഗം; വിരല്‍ കടിച്ച് മുറിച്ച് പ്രതിരോധം

ഉത്തര്‍പ്രദേശില്‍ നിന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ ബലാത്സംഗത്തിന് ഇരയായ വാര്‍ത്ത പുറത്തുവരുന്നത്. കാണ്‍പൂരിലാണ് സംഭവമുണ്ടായത്. ഡ്യൂട്ടിക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.

പോലീസ് ഉദ്യോഗസ്ഥ ഒറ്റക്ക് നടന്നു പോകുന്നതു കണ്ട അയല്‍വാസിയായ കല്ലു എന്ന ധര്‍മ്മേന്ദ്ര പാസ്വാന്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. പിന്നാലെ ആളൊഴിഞ്ഞ വയലില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.പ്രതിയുടെ ആക്രമണം ചെറുക്കാന്‍ യുവതി കിണഞ്ഞ് ശ്രമിച്ചിരുന്നു. ഇതിനിടയില്‍ പ്രതിയുടെ വിരല്‍ യുവതി കടിച്ചു മുറിക്കുകയും ചെയ്തു. പോലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ തന്നെ പ്രതിയെ യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെ കുറിച്ച് വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥ തന്നെ ബലാത്സംഗത്തിന് ഇരയായ സംഭവമുണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top