മണിപ്പൂരിൽ തൊടാതെ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം; 2024ലും ബിജെപി റെക്കോഡ് വിജയം നേടുമെന്ന് മോദി
മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിനെ പരാമര്‍ശിക്കാതെയാണ് ആദ്യ 20 മിനിട്ട് അദേഹം പ്രസംഗിച്ചത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ അദേഹം മണിപ്പൂരിനെക്കുറിച്ച് ഇതുവരെ പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയില്ല. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സർക്കാരില്‍ വിശ്വാസം ഉണ്ട്. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദിയെന്നും പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്.
ഇന്ത്യയിലെ ജനങ്ങള്‍ക്കു സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണെന്നു പറഞ്ഞ മോദി അവിശ്വാസ പ്രമേയം സര്‍ക്കാരിന്റെ പരീക്ഷണമല്ല, പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്നും പറഞ്ഞു. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി കാണുന്നു. 2024ലും ബിജെപിക്കു റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയമുണ്ടാകുമെന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടു.
പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാർട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമർശിച്ചു. കേരളത്തിലെ എംപിമാർ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്നാണ് മോദിയുടെ വിമർശനം. അധിർ രഞ്ജൻ ചൗധരി നല്ല അവസരം പാഴാക്കിയെന്നും മോദി പറഞ്ഞു.
പ്രതിപക്ഷത്തിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. എന്നാല്‍ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നതോടെ അധിർ രഞ്ജൻ ചൗധരിയെ കോണ്‍ഗ്രസ് ഒതുക്കിയെന്നും മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്കായെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.അതുപോലെ ഇന്ത്യയില്‍ സ്റ്റാർട്ടപ്പുകളില്‍ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാണിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here