പ്രണയമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ‘ഖല്‍ബ്’ ജനുവരി 12 ന്; ഒരു ഡസനോളം ഗാനങ്ങള്‍, 25 പുതുമുഖങ്ങള്‍

ഇരുപത്തിയഞ്ചോളം പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം ഖല്‍ബ് ജനുവരി 12ന് റിലീസ് ചെയ്യും. 2018ല്‍ ഇറങ്ങിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിനുശേഷം സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമ, പേരുപോലെ തീവ്രപ്രണയമാണ് പ്രേക്ഷരിലേക്ക് എത്തുന്നത്. ഫ്രൈഡേ ഫിലിംസിന്റെയും ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്‍റെയും ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുതുമുഖങ്ങളായ രഞ്ജിത്ത് സജീവും, നെഹാ നസ്‌ലിനുമാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി, അബു സലിം എന്നിവര്‍ മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. പന്ത്രണ്ടോളം ഗാനങ്ങളാണ് പ്രകാശ് അലക്സ്, നിഹാൽ, വിമൽ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം, എണ്‍പത് ദിവസങ്ങളിലായാണ് ചിത്രീകരിച്ചത്.

ഷാരോൺ ശ്രീനിവാസ് ആണ് ഛായാഗ്രഹണം. അമൽ മനോജ് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. കലാസംവിധാനം അനീസ് നാടോടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top