തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; 5 സീറ്റുകള്‍ അധികം നേടി; യുഡിഎഫിന് 4 സീറ്റുകളും നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണവും നഷ്ടമായി; മട്ടന്നൂരില്‍ എന്‍ഡിഎയ്ക്ക് കന്നി ജയം
തിരുവനന്തപുരം: 23 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഎഫിന് നേട്ടം. യുഡിഎഫ് 10 സീറ്റില്‍ മുന്നേറുമ്പോള്‍ 9 സീറ്റുകളില്‍ ഇടതുമുന്നേറ്റമാണ്. നേരത്തെ നാല് സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് അഞ്ച് സീറ്റുകള്‍ അധികം നേടി. 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫിന്റെ നില പത്തായി ചുരുങ്ങി. നെടുമ്പാശ്ശേരി 14-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.
എന്‍ഡിഎ 3 സീറ്റുകളില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഒരിടത്ത് സ്വതന്ത്രന്‍ മുന്നിട്ട് നില്‍ക്കുന്നു. തിരുവനന്തപുരത്തെ 4 വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 3 എണ്ണത്തിൽ എൽഡിഎഫും ഒരെണ്ണത്തിൽ ബിജെപിയും വിജയിച്ചു. രണ്ടു വാർഡുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയില്‍ എന്‍ഡിഎ കന്നി ജയം നേടി. യുഡിഎഫില്‍ നിന്നുമാണ് വാര്‍ഡ് എന്‍ഡിഎ പിടിച്ചെടുത്തത്.
തിരുവനന്തപുരം വെള്ളാര്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് , പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ സീറ്റുകള്‍ എല്‍ഡിഎഫ് നേടി. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള എൻഡിഎ നേടി. കൊല്ലം ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് എൽഡിഎഫിനാണ് വിജയം. പത്തനംതിട്ടയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട യുഡിഎഫ് നേടി. ആലപ്പുഴ വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക് വാര്‍ഡ് എന്‍ഡിഎ നേടി. ഇടുക്കിയിലെ മൂന്നാർ ഗ്രാമപഞ്ചായത്തിലെ മൂലക്കടയിലും നടയാറിലും യുഡിഎഫ് വിജയം നേടി. എറണാകുളം
എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.
നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കൽപ്പക നഗർ എൽഡിഎഫിനാണ്. തൃശൂര്‍ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാർക്കുളങ്ങര എൽഡിഎഫ് നേടി. പാലക്കാട് ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ മുതുകാട്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോർത്ത് എൽഡിഎഫ് നേടി. എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് സ്വതന്ത്രൻ വിജയിച്ചപ്പോള്‍
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് യുഡിഎഫ് വിജയിച്ചു. മലപ്പുറം കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ചൂണ്ട, കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ഈസ്റ്റ് വില്ലൂർ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് വാര്‍ഡുകള്‍ യുഡിഎഫ് നേടി. കണ്ണൂർ മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് വാര്‍ഡില്‍ എൽഡിഎഫ് വിജയിച്ചപ്പോള്‍ രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെൻട്രലും, മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാര്‍ഡും യുഡിഎഫ് വിജയിച്ചു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here