യുപിഐ സേവനങ്ങളെല്ലാം തകരാറില്‍; നെട്ടോട്ടമോടി ജനം; പരിഹരിക്കാനുള്ള ശ്രമമെന്ന്
April 12, 2025 3:12 PM

രാജ്യത്തെ യുപിഐ സേവനങ്ങള്‍ മണിക്കൂറുകളായി തടസ്സപ്പെട്ട അവസ്ഥയില്‍. യുപിഐയില്‍ അധിഷ്ടിതമായ എല്ലാ സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ പണത്തിനായി എടിഎമ്മുകള്‍ തേടി നെട്ടോട്ടമോടുകയാണ് ജനം. വിവിധ യുപിഐ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നുണ്ട്.
30 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് യുപിഐ സേവനങ്ങള്‍ തടസ്സപ്പെടുന്നത്. ഇന്ന രാവിലെ 11.30ന് ശേഷമാണ് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here