യുപിഐ ഇടപാടുകള്‍ അടിമുടി മാറും; പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കും

യുപിഐ ഇടപാടുകളിൽ സമൂലമാറ്റവുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). പിൻ നമ്പറുകളും ഒടിപിയും ഒഴിവാക്കി പകരം സുരക്ഷ മുൻനിർത്തി കൂടുതൽ ഫീച്ചേഴ്സ് കൊണ്ടുവരാനാണ് നീക്കം. ഓരോ പണമിടപാടിനും പിൻ നമ്പർ നൽകുന്ന നിലവിലെ രീതിക്ക് പകരം മറ്റു സാധ്യതകൾ തേടണമെന്ന് റിസർവ് ബാങ്ക് നാഷനൽ പേയ്മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മാറ്റത്തിന് ഒരുങ്ങുന്നത്.

യുപിഐ ഇടപാടുകളിൽ പഴുതടച്ചുള്ള സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. തുടക്കത്തിൽ പിൻ നമ്പറും ബയോമെട്രിക് രീതിയും നിലനിർത്തിക്കൊണ്ട് പിന്നീട് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കും വിധമാകും പുതിയ സംവിധാനം.

പിൻ നമ്പറും പാസ്‍വേഡും അല്ലാതെ വിരലടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് റിസർവ് ബാങ്കിന്റെ നിർദേശം. സാങ്കേതിക വിദഗ്ധരുമായി അടക്കം പല തലങ്ങളിൽ ഉള്ളവരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. വിരലടയാളം, ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങൾ ആകും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top