മതചടങ്ങിനിടെ തിക്കും തിരക്കും; 27 മരണം; നിരവധി പേർക്ക് പരുക്ക്

ലഖ്‌നൗ: യുപിയിലെ ഹാഥ്‌റസില്‍ മത ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുമായി നിരവധിപേര്‍ മരിച്ചു. നാല്‍പതോളം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 27 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

‘ഹാഥ്‌റസ് ജില്ലയിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തിലായിരുന്നു ചടങ്ങ്. 23 സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 മൃതദേഹങ്ങളാണ് ആശുപത്രിയില്‍ എത്തിച്ചത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ എത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുകയാണ് എന്നാണ് പോലീസ് അറിയിച്ചത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here