അഭിമാനമായി സിദ്ധാർത്ഥ്; സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് നേടി എറണാകുളം സ്വദേശി; ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക്

ഡല്‍ഹി: സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. ലഖ്നൗ സ്വദേശിയായ ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് നേടി പികെ സിദ്ധാർത്ഥ് റാംകുമാര്‍ ആദ്യ റാങ്കുകളിലെ മലയാളി സാന്നിധ്യമായി. എറണാകുളം സ്വദേശിയായ സിദ്ധാർത്ഥ് അഞ്ചാമത്തെ പരിശ്രമത്തിനൊടുവിലാണ് വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം ഐപിഎസ് ലഭിച്ച് ഹൈദരാബാദില്‍ പരിശീലനത്തിലാണ്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡി.അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി.

റാങ്ക് പട്ടികയിലെ ആദ്യ 100പേരില്‍ നിരവധി മലയാളികളും ഉണ്ട്. ആശിഷ് കുമാർ(8), വിഷ്ണു ശശികുമാർ (31), അർച്ചന പി പി (40), രമ്യ ആർ ( 45), മോഹന്‍ ലാല്‍(52), ബെന്‍ജോ പി ജോസ് (59), സി വിനോദിനി (64), പ്രശാന്ത് എസ് (78), ആനി ജോർജ് (93 റാങ്ക്) തുടങ്ങിയവര്‍ക്കാണ് ആദ്യ 100ല്‍ റാങ്കുള്ളത്.

ജി ഹരിശങ്കർ (107 റാങ്ക്), ഫെബിൻ ജോസ് തോമസ് (133 റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 റാങ്ക്), മഞ്ജുഷ ബി ജോർജ് (195 റാങ്ക്), അനുഷ പിള്ള (202 റാങ്ക്), നെവിൻ കുരുവിള തോമസ് (225 റാങ്ക്), മഞ്ഞിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.

ജനല്‍ വിഭാഗത്തില്‍ 347 പേരും ഒബിസിയില്‍ നിന്ന് 303ഉം എസ്.സി.എസ്.ടി. വിഭാഗത്തില്‍ നിന്ന് 251 പേരും ഉള്‍പ്പെടെ 1016 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌. 180 പേര്‍ക്കാണ് ഇക്കുറി ഐഎഎസ് ലഭിച്ചത്. 37 പേര്‍ക്ക് ഐഎഫ്എസും 200 പേര്‍ക്ക് ഐപിഎസും ലഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top