എംഎല്‍എമാരാകാന്‍ പ്രദീപും രാഹുലും; സത്യപ്രതിജ്ഞ ഡിസംബർ 4ന്
November 26, 2024 11:15 PM

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ.പ്രദീപിന്റെയും സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. മെംബേഴ്സ് ലോഞ്ചിലാണ് ചടങ്ങ്.
പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ വിജയിച്ചത്. ബിജെപിയുടെ സി.കൃഷ്ണകുമാറിനെയാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. 18,724 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്.
ചേലക്കരയില്‍ നിന്നാണ് യു.ആർ.പ്രദീപ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്. 12,221 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. രണ്ടാം തവണയാണ് പ്രദീപ് ചേലക്കരയില്‍ നിന്നും വിജയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here