പട്ടായ ബീച്ചില്‍ മൂത്രമൊഴിച്ച് ഇന്ത്യന്‍ സഞ്ചാരികള്‍; രാജ്യത്തെ നാണം കെടുത്തിയെന്ന വിമര്‍ശനം ശക്തം

ഇന്ത്യന്‍ സഞ്ചാരികള്‍ രാജ്യത്തെ നാണംകെടുത്തിയെന്ന് പരാതി. തായ്‌ലന്‍ഡ് പട്ടായ ബീച്ചില്‍ മൂത്രമൊഴിക്കുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ ചിത്രങ്ങള്‍ വൈറല്‍ ആയതോടെയാണ് ഇവര്‍ രാജ്യത്തെ നാണംകെടുത്തിയ പരാതിയും ഉയര്‍ന്നത്.

തിരക്കേറിയ വൈകുന്നേരം പട്ടായ ബീച്ചിലാണ് ഇന്ത്യക്കാര്‍ മൂത്രം ഒഴിക്കുന്നത്. പ്രദേശവാസികളാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തത്.ഇതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു.

വിനോദ സഞ്ചാരത്തിനായി എത്തുമ്പോള്‍ ആ ദേശത്തെ സംസ്കാരം സ്വീകരിക്കണം എന്ന ഉപദേശമാണ് മിക്കവരും നല്‍കിയത്. ഇനിയെങ്കിലും സ്വന്തം രാജ്യത്തെ നാണംകെടുത്തരുതെന്നും ചൂണ്ടിക്കാട്ടി പലരും കമന്റുകള്‍ പോസ്റ്റുചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top