വയറിനകത്ത് കത്തിയും നെയിൽകട്ടറും, താക്കോലും; 22കാരനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി

കടുത്ത വയറുവേദനെ തുടർന്ന് ബിഹാർ സ്വദേശിയായ 22കാരൻ മോത്തിഹാരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത്. യുവാവിനെ പരിശോധിച്ച ഡോക്ടർമാർ അമ്പരന്നു. വയറിനകത്ത് കത്തിയും നെയിൽ കട്ടറും അടക്കം നിരവധി ലോഹ വസ്തുക്കൾ. തുടർന്നാണ് അടിയന്തര ശസത്രക്രിയക്ക് വിധേയനാക്കിയത്.

ശസ്ത്രക്രിയയിലൂടെ കീ ചെയിൻ, രണ്ട് താക്കോലുകൾ, ഒരു ചെറിയ കത്തി, രണ്ട് നെയിൽ കട്ടറുകൾ എന്നിവ യുവാവിന്റെ വയറിനകത്ത് നിന്ന് ഡോക്ടർമാർ പുറത്തെടുത്തു. അമിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. “യുവാവിനെ സൈക്യാട്രിക് ചികിത്സയ്ക്ക് വിധേയമാക്കി. എക്സ്-റേ റിപ്പോർട്ടിലാണ് വയറ്റിൽ ലോഹ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.” ഡോ.കുമാർ പറഞ്ഞു.

ആദ്യം ഒരു കീ ചെയിനാണ് പുറത്തെടുത്തത്. പിന്നീട് രണ്ട് താക്കോലുകൾ, നാലിഞ്ച് നീളമുള്ള ഒരു കത്തി, രണ്ട് നെയിൽ കട്ടറുകൾ എന്നിവ പുറത്തെടുത്തു. ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളില്ല. ശാരീരിക അവസ്ഥ മെച്ചപ്പെടുന്നുണ്ടെന്ന് ഡോ.കുമാർ പറഞ്ഞു. അടുത്ത കാലത്തായി താൻ ലോഹ വസ്തുക്കൾ വിഴുങ്ങാൻ തുടങ്ങിയിരുന്നതായി യുവാവ് പറഞ്ഞതായി ഡോക്ടർ വ്യക്തമാക്കി. മാനസിക പ്രശ്‌നങ്ങൾക്ക് യുവാവ് മരുന്ന് കഴിക്കുന്നുണ്ടെന്ന് ഡോക്ടർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top