‘ദേവദൂതന്‍’ 4k ട്രെയിലർ പുറത്തിറക്കി; 24 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും റിലീസിനൊരുങ്ങി

നീണ്ട 24 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ നായകനായ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രം ‘ദേവദൂതൻ’ വീണ്ടും റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ 4k ട്രെയിലർ പുറത്തിറക്കി. മികച്ച 4k ദൃശ്യ നിലവാരത്തിലും ശബ്ദത്തിലുമാണ് ചിത്രം പുനരവതരിപ്പിച്ചിട്ടുള്ളത്. ഒരു നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ‘ദേവദൂതന്‍’ എന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അത് റിലീസിനെത്തുന്നത് സ്വപ്‌നം പോലെ തോന്നുന്നു എന്നുമാണ് ട്രെയിലർ റിലീസ് ചടങ്ങിൽ മോഹൻലാൽ പറഞ്ഞത്.

2000ലാണ് ‘ദേവദൂതൻ’ സിനിമ പുറത്തിറങ്ങുന്നത്. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം തികച്ചും വേറിട്ട അവതരണ രീതിയിലാണ് അണിയിച്ചൊരുക്കിയത്. വിദ്യാസാഗർ ഈണം പകർന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായെങ്കിലും സിനിമ വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ല.

രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്. ജയപ്രദ, വിനീത് കുമാർ, ജ​ഗതി ശ്രീകുമാർ, ജനാർദനൻ, മുരളി, ശരത്, ജ​ഗദീഷ്, വിജയലക്ഷ്മി, ലെന, രാധിക തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂലൈ 26നാണ് ദേവദൂതൻ 4k തിയേറ്ററുകളിലെത്തുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top