കമലയുടെ തിരിച്ചുവരവ് !! അമേരിക്കയിൽ ഇഞ്ചോടിഞ്ച് പോരാട്ടം


ആദ്യഘട്ട ഫലസൂചനകളിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ ശക്തമായ മുന്നേറ്റത്തിന് ശേഷം തിരിച്ചുവരവുമായി കമലാ ഹാരിസ്. 50 സംസ്ഥാനങ്ങളിൽ 48 ഇടത്താണ് തിരഞ്ഞെടുപ്പ് പൂർത്തിയായത്. ഇതിൽ 24 സംസ്ഥാനങ്ങളിൽ മുൻ പ്രസിഡൻ്റാണ് മുന്നേറിയത്. ഇലക്ട്രൽ വോട്ടുകളിൽ നിലവിൽ ഇരുവരും തമ്മിൽ 20 എണ്ണത്തിൻ്റെ കുറവ് മാത്രമാണുള്ളത്.

ALSO READ: ആദ്യ ഫലസൂചനകളില്‍ ട്രംപിന് മുന്നേറ്റം; വെര്‍മോണ്ടില്‍ കമലാ ഹാരിസ്; അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍

ഏറ്റവും കൂടുതൽ ഇലക്ട്രൽ വോട്ടുകളുള്ള കാലിഫോർണിയ, വാഷിംഗ്ടൺ, വിർജീനിയ എന്നിവടങ്ങളിൽ നടത്തിയ മുന്നേറ്റമാണ് തിരിച്ചു വരാൻ ഡമോക്രാറ്റിക് സ്ഥാനാർത്ഥിക്ക് സാധ്യതയൊരുക്കിയത്. 210 വോട്ടുകളാണ് കമലക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. 230 എണ്ണം നേടി ട്രംപ് ഇപ്പോഴും മുന്നിലാണ്. 270 വോട്ടുകളാണ് വിജയിക്കാൻ ആവശ്യമായുള്ളത്. 538 എണ്ണമാണ് ആകെയുള്ളത്.

ALSO READ: അമ്പടാ ട്രംപേ… താലിബാൻ നേതാവിനെ ഫോട്ടോ കാട്ടി പേടിപ്പിച്ചു; ആദ്യം കമല ചിരിച്ചു, ഇപ്പോൾ


ഇതുവരെ ഫലം പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ എല്ലാമായി 51 ശതമാനം വോട്ടാണ് ട്രംപ് നേടിയത്. കമല 48 ശതമാനം വോട്ടും നേടിയിട്ടുണ്ട്. അമേരിക്കൻ സെനറ്റിലും ഡമോക്രാറ്റുകൾക്കാണ് ലീഡ്. 51 -42 എന്നതാണ് ഇരുപാർട്ടികളുടെ നിലവിലെ അവസ്ഥ. ജനപ്രാതിനിധ്യസഭയിലും ഡമോക്രാറ്റിക് പാർട്ടി മുന്നിട്ട് നിൽക്കുന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 179-141 എന്നാണ് നില. ഗവർണർ തിരഞ്ഞെടുപ്പിലും 26-23ന് അവർ മുന്നിലാണ്.

ALSO READ: കമല ഡ്രസ്കോഡിൽ ഒളിപ്പിച്ചിരിക്കുന്ന രഹസ്യം; സ്ഥാനാർത്ഥിയുടെ വസ്ത്രധാരണവും ചർച്ചയാവുമ്പോൾ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top