ലക്ഷ്യം ഹിസ്ബുള്ള മാത്രമല്ല…അമേരിക്കൻ സൈന്യവും THAAD സംവിധാനവും ഇസ്രയേലിലേക്ക്

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ ശക്തമായിക്കൊണ്ടിരിക്കുന്ന യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ അമേരിക്ക. ഹിസ്ബുള്ള നടത്തുന്ന റോക്കറ്റ് ആക്രമണൾ നേരിടാൻ നൂതന മിസൈൽ പ്രതിരോധ സംവിധാനമായ ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ഇസ്രായേലിൽ വിന്യസിക്കുമെന്ന് യുഎസ്പ്രഖ്യാപിച്ചു. ഇറാനിൽ നിന്നുള്ള ആക്രമണ ഭിഷണിയും നിലനിൽക്കുന്നതിനാൽ ഇസ്രയേലിൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. മിസൈൽ സംവിധാനം പ്രവർത്തിക്കുന്നതിന് 100 സൈനികരെയും അയക്കാനാണ് തീരുമാനം.

ALSO READ: ഇസ്രയേൽ പ്രതിരോധ സംവിധാനം പാളി; ഒരു വർഷത്തിന് ശേഷം ഹിസ്ബുള്ളയുടെഏറ്റവും വലിയ തിരിച്ചടി

ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് THAAD സംവിധാനം. ഇത് എത്തുന്നതോടെ നിലവിൽ ഹിസ്ബുള്ളയിൽ നിന്നുള്ളതും ഭാവിയിൽ ഇറാനിൽ നിന്നും ഉണ്ടായേക്കാവുന്നതുമായ ആക്രമണങ്ങളെ അനായാസം ചെറുക്കാൻ ഇസ്രയേലിന് കഴിയും. നിലവിൽ മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം അമേരിക്ക വർധിപ്പിച്ചിട്ടുമുണ്ട്. കിഴക്കൻ മെഡിറ്ററേനിയൻ കടൽ, ചെങ്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിച്ച് എന്തും നേരിടാനുള്ള തയ്യാറെടുപ്പിലാണ് യുഎസ്.

ALSO READ: ഹമാസിനെ പട്ടിണിക്കിട്ട് പൂട്ടാൻ ഇസ്രയേൽ; ഗാസയിൽ പുതിയ യുദ്ധതന്ത്രം ‘ജനറൽസ് പ്ലാൻ’

ഇക്കഴിഞ്ഞ ഏപ്രിൽ 13, ഒക്ടോബർ ഒന്ന് തീയതികളിൽ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ തിരിച്ചടി നൽകാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതിന് ഇടയിലായ് അമേരിയുടെ പുതിയ നീക്കം. പ്രധാനമായും അമേരിക്കൻ ഇടപെടലുകൾ ലക്ഷ്യം വയ്ക്കുന്നത്ത് ഹിസ്ബുള്ളയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ വേണ്ടി മാത്രമല്ലെന്നാണ് സൂചനകൾ. ഇറാനെതിരായ പ്രതികാര നടപടിയെക്കുറിച്ച് ഇസ്രായേൽ ആലോചിക്കുമ്പോൾ അവർക്ക് തന്ത്രപരമായ നേട്ടവും മേൽകൈയ്യും ലഭിക്കാൻ വേണ്ടിയുള്ള മുൻകരുതലാണ് എന്നാണ് വിലയിരുത്തലുകൾ.

ALSO READ: ഇറാനെ നേരിടാന്‍ എബ്രഹാം ലിങ്കൺ പുറപ്പെട്ടു; യുദ്ധം നിർത്തിയത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും താക്കീത് ഭയന്നോ?

അതേസമയം ടെൽഅവീവിന് സമീപമുള്ള ഇസ്രയേൽ സൈനിക താവളത്തിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും എട്ടുപേർക്ക് ഗുരുതര പരുക്കുകൾ ഏൽക്കുകയും ചെയ്തു. വ്യോമ പ്രതിരോധ -സുരക്ഷാ സംവിധാനങ്ങക്കളുടെ കണ്ണ് വെട്ടിച്ച് നടന്ന ആക്രമണത്തിൽ 61 പേർക്കാണ് ആകെ പരുക്കേറ്റത്.

ALSO READ: ഇസ്രയേലിനെ വീഴ്ത്താൻ ഹിസ്ബുള്ളയുടെ രഹസ്യ നീക്കങ്ങള്‍; വരാനുള്ളത് വലിയ യുദ്ധമെന്ന് സൂചനകള്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top