ഒരു വയസുള്ള കുഞ്ഞിനെ കഴുത്തറത്തു; ഭാര്യയെയും അമ്മയെയും ആക്രമിച്ചു; പ്രതി പിടിയില്‍
December 23, 2024 2:38 PM
യുഎസിലെ കലിഫോര്‍ണിയയില്‍ യുവാവ് ഒരു വയസുള്ള സ്വന്തം കുഞ്ഞിനെ കഴുത്തറുത്തു. ഭാര്യയെയും അമ്മയെയും ആക്രമിക്കുകയും ചെയ്തു. യുഎസിനെ ഞെട്ടിച്ച സംഭവത്തില്‍ 28കാരനായ ആന്ദ്രേ ഡെംസ്‌കി ആണ് പിടിയിലായത്.
സ്വന്തം വസതിയില്‍ വെച്ചായിരുന്നു സംഭവം. ഭാര്യയും അമ്മയും പുറത്തേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. ഇവര്‍ പോലീസിനെ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. വീടിന് അകത്ത് കയറിയ പോലീസ് ബലം പ്രയോഗിച്ചാണ് ഡെംസ്‌കിയെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ തല അറുത്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു.
രണ്ട് സ്ത്രീകളും വീട്ടിൽ നിന്ന് ഓടിപ്പോയതിന് ശേഷമാണ് കുഞ്ഞിന് നേരെ ആക്രമണം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. നാളെ കോടതിയില്‍ ഹാജരാക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here