അമേരിക്കയിൽ കൂട്ടനാടുകടത്തൽ; ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനെന്ന് വൈറ്റ് ഹൗസ്; അതിവേഗത്തിൽ ട്രംപ് പണി തുടങ്ങി

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ ആരംഭിച്ചു. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നൂറു കണക്കിന് ആളുകളെയാണ് നാടുകടത്തിയിരിക്കുന്നത്. 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തായും നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷൻ തുടരുകയാണ്. ട്രംപ് തിരഞ്ഞെടുപ്പിൽൽകിയ വാഗ്ദാനം പാലിച്ചതായും വൈറ്റ് ഹൗസ് അവകാശപ്പെട്ടു.

ജനുവരി 20ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടയിലും അമേരിക്കൻ ജനതയെ അനധികൃത കുടിയേറ്റത്തിൽ നിന്നും രക്ഷിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും വലിയ ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടികൾ. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള ബില്ലിന് ഇന്നലെയാണ് അമേരിക്കൻ കോൺഗ്രസ് അംഗീകാരം നൽകിയത്. പിന്നാലെ നിയമം നിലവിൽ വന്നതായി ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിക്കും വേഗത്തിലും ശക്തവുമായ നടപടിയെടുക്കും. അമേരിക്കയുടെ തകർച്ച അവസാനിപ്പിക്കുമെന്നും ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം പ്രഖ്യാപിച്ചിരുന്നു.

അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ, ജന്മാവകാശ പൗരത്വം നിര്‍ത്തും, 2021ലെ കാപ്പിറ്റോൾ കലാപകാരികൾക്ക് മാപ്പ്, റഷ്യ -യുക്രെയ്ൻ യുദ്ധ പരിഹാരം,മെക്സിക്കോയുടെയും കാനഡയുടെയും ഇറക്കുമതിക്ക് 25 ശതമാനം നികുതി, ഇലക്ട്രിക് വാഹന ഉത്പാദനം കൂട്ടാനുള്ള ബൈഡന്റെ ഉത്തരവ് റദ്ദാക്കും, എണ്ണ ഉത്പാദനം കൂട്ടും, വനിതാ സ്‌പോർട്സിൽ ട്രാൻസ്‌ജെൻഡറുകളെ വിലക്കും, ട്രാൻസ്‌ജെൻഡറുകൾക്കുള്ള പരിചരണ പദ്ധതികൾ നിറുത്തും, വാഹന വ്യവസായം മെയ്ഡ് ഇൻ അമേരിക്കയാക്കും തുടങ്ങി പത്ത് ഉത്തരവുകളാണ് സത്യപ്രതിജ്ഞക്ക് ശേഷം അതിവേഗത്തിൽ ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top