ട്രംപിന് പണികൊടുത്ത് കാനഡ; അമേരിക്കന്‍ ഉൽപ്പന്നങ്ങൾക്ക് ഇനി ചുമത്തുക 25% തീരുവ; വഷളായി കാനഡ-യുഎസ് ബന്ധം
![](https://www.madhyamasyndicate.com/wp-content/uploads/2025/02/trump.jpg)
അമേരിക്കയുടെ ഇറക്കുമതി തീരുവയ്ക്ക് എതിരെ തിരിച്ചടിച്ച് കാനഡ. അമേരിക്കന്‍ ഉൽപ്പന്നങ്ങൾക്ക് ഇനി കാനഡ 25% തീരുവ ചുമത്തും. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടേത് ആണ് തീരുമാനം. അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ചൊവ്വാഴ്ച മുതൽ 25 ശതമാനം തീരുവ ചുമത്താനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പ് വച്ചിട്ടുണ്ട്. ഇതിന് തിരിച്ചടിയായാണ് കാനഡയുടെ പ്രതികരണം.
“സ്വതന്ത്ര വ്യാപാര കരാറിനെ ലംഘിക്കുകയാണ് ട്രംപ് ചെയ്തത്. തീരുമാനം അമേരിക്കയ്ക്ക് തിരിച്ചടിക്കും. കാനഡയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നടപടികളാണ് വന്നിരിക്കുന്നത്.” ട്രൂഡോ പറഞ്ഞു.
ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 10 ശതമാനവും കാനഡ, മെക്സിക്കോ, എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും തീരുവ ചുമത്താനുള്ള ഉത്തരവിൽ ശനിയാഴ്ച ട്രംപ് ഒപ്പുവച്ചിരുന്നു. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്ക് 10 ശതമാനം നികുതിയാണ് ചുമത്തുന്നത്.
അമേരിക്കയുടെ വലിയ വാണിജ്യ പങ്കാളികളാണ് കാനഡയും മെക്സിക്കോയും എന്നതിനാല്‍ തീരുമാനം അമേരിക്കയിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മെക്സിക്കോയും യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. മെക്‌സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം ഇന്നലെ രാത്രി യുഎസിനെതിരെ പ്രതികാര താരിഫുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here