തോക്ക് കൈവശംവച്ച കേസിൽ യുഎസ് പ്രസിഡന്റിന്‍റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി; തെളിഞ്ഞത് 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍; ശിക്ഷയില്‍ ഇളവ് ലഭിച്ചേക്കാം

നിയമം ലംഘിച്ച് തോക്ക് കൈവശംവച്ച കേസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഹണ്ടറിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. 2018ൽ നിയമവിരുദ്ധമായി റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.

ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നിരിക്കെ തോക്ക് ലഭിക്കാനായി തെറ്റായ പ്രസ്താവന നൽകി, വ്യാജരേഖ ഹാജരാക്കി, അനധികൃതമായി തോക്ക് കൈവശം വച്ചു തുടങ്ങിയ മൂന്നു കുറ്റങ്ങളാണ് ഹണ്ടറിന് മേല്‍ ചുമത്തപ്പെട്ടത്. ഇത് മൂന്നും തെളിഞ്ഞതായി കോടതി കണ്ടെത്തി. ഒരാഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് ഹണ്ടർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

ഇതാദ്യമായാണ് നിലവിലെ പ്രസിഡന്റിന്റെ മകൻ ക്രിമിനൽക്കേസിൽ കുറ്റക്കാരനാകുന്നത്. എന്നാൽ ആദ്യമായി തെറ്റ് ചെയ്യുന്നയാളെന്ന നിലയിൽ ശിക്ഷയിൽ ഇളവുണ്ടായേക്കുമെന്നാണ് സൂചന. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ ബൈഡൻ മത്സരിക്കാനിരിക്കെയാണ് മകൻ ക്രിമിനൽക്കേസിൽ കുറ്റക്കാരനാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top