വീട്ടിൽ കയറി അമ്മയുടേയും മകൻ്റെയും മുന്നിൽവച്ച് പ്രവാസിയെ വെടിവച്ചു; പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീഡിയോ

പഞ്ചാബിൽ പ്രവാസിയെ വീട്ടിൽ കയറി വെടിവച്ച സംഭവത്തിൽ അവ്യക്തത. എന്താണ് കാരണമെന്നോ, ആരാണ് വെടിവച്ചതെന്നോ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. അമൃത്സറിലെ ഡാബുർജിയിൽ ഇന്ന് രാവിലെയാണ് തലപ്പാവ് ധരിച്ചെത്തിയ രണ്ട് പേർ അമേരിക്കൻ പൗരത്വമുള്ള സുഖ്‌ചെയിൻ സിംഗ് എന്നയാളിന് നേരെ മൂന്ന് തവണ നിറയൊഴിച്ചത്. കഴുത്തിനും തലയ്ക്കും വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വൻ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. അമ്മയും മകനും കരയുന്നതും അക്രമികളോട് ഉപദ്രവിക്കരുതെന്നും അഭ്യർത്ഥിക്കുന്നതും വീഡിയോയിലുണ്ട്. ഇത് വകവയ്ക്കാതെ വെടിവയ്ക്കുകയായിരുന്നു. രണ്ട് പേർ ബൈക്കിൽ വീട്ടിലെത്തുന്നത് മുതൽ തിരിച്ചു പോകുന്നത് വരെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അക്രമികളെ ഉടന്‍ പിടികൂടുമെന്നാണ് പോലിസ് പറയുന്നത്.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി ദൃശ്യങ്ങൾ പങ്കുവച്ചു കൊണ്ട് ശിരോമണി അകാലിദൾ പ്രസിഡൻ്റ് സുഖ്ബീർ സിംഗ് ബാദൽ ആരോപിച്ചു. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനിൻ്റെ ഭരണത്തിൽ ദിനംപ്രതി ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതായി അദ്ദേഹം സമൂഹ മാധ്യമമായ ട്വിറ്ററിൽ കുറിച്ചു. പഞ്ചാബികൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല. സംഭവത്തിൻ്റെ ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top