പൊതുസംവാദത്തിന് തയ്യാറെന്ന് രാഹുല്‍ ഗാന്ധി; സംവാദത്തിന് ക്ഷണിച്ച ജസ്റ്റിസുമാര്‍ക്കും എന്‍.റാമിനും കത്ത് നല്‍കി; പ്രധാനമന്ത്രി എത്തുമോ എന്നതില്‍ ആകാക്ഷ
ഡൽഹി:പൊതുതിരഞ്ഞെടുപ്പില്‍ പൊതുസംവാദത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി.ലോക്കൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി.ഷാ, മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് പ്രധാനമന്ത്രി അടക്കമുള്ളവരെ പൊതുസംവാദത്തിന് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചു ജസ്റ്റിസ് മദൻ ബി.ലോക്കൂർ അടക്കമുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. പ്രധാനമന്ത്രി സംവാദത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.
സംവാദം നടക്കുന്ന സ്ഥലം, സമയം, മോഡറേറ്റർ എന്നിവ തീരുമാനമായിട്ടില്ല. മോദിക്കോ രാഹുലിനോ നേരിട്ടു പങ്കെടുക്കാനായില്ലെങ്കിൽ പ്രതിനിധിയെ അയയ്ക്കാനാണ് ആവശ്യപ്പെട്ടത്. പക്ഷെ രാഹുല്‍ ഗാന്ധി എത്താമെന്ന് സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്.
പൊതുതിരഞ്ഞെടുപ്പിൽ മുഖ്യ സ്ഥാനാർഥികൾ തമ്മിൽ യുഎസിലും മറ്റും നടത്തുന്ന രീതിയിലുള്ള പൊതു സംവാദത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് ക്ഷണം നല്‍കിയത്.
രാജ്യത്തിന്റെ പൊതുതാൽപര്യം കണക്കിലെടുത്താണ് ക്ഷണമെന്ന് കത്തിൽ പറയുന്നു. ബിജെപിയും കോൺഗ്രസും പൊതുചടങ്ങുകളിൽ പരസ്പരം ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് അർഥവത്തായ മറുപടി പലപ്പോഴും ലഭിക്കാറില്ല. വ്യാജവിവരങ്ങൾ പ്രചരിക്കുന്ന ഡിജിറ്റൽ കാലത്ത് ആരോഗ്യകരമായ സംവാദത്തിലൂടെ ജനങ്ങൾക്ക് അവബോധം പകർന്നുനൽകാൻ കഴിയും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here