മോദിയെ മാതൃകയാക്കി ബൈഡൻ; അമേരിക്കയുടെ ഇന്ത്യൻ മോഡൽ ടിക് ടോക്ക് നിരോധനം

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് (TikTok) എതിരെ നടപടിയുമായി അമേരിക്കൻ സുപ്രീം കോടതി. ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ആപ്പിനെ നിരോധിച്ചു. ജോ ബൈഡൻ സർക്കാരിൻ്റെ ശുപാർശയെ തുടർന്നാണ് കോടതി ഉത്തരവ്. ഈമാസം 19 മുതൽ നിരോധനം പ്രാബല്യത്തിൽ വരും.

യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. 27 കോടിയിലധികം അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം ആളുകളാണ് ആപ്പ് ഉപയോഗിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡാണ് ടിക് ടോക്കിൻ്റെ ഉടമസ്ഥർ.

സമാന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്ക് ഇന്ത്യയിലും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ലോകത്തുതന്നെ ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. ചെറിയ വീഡിയോകൾ ഉണ്ടാക്കുന്നതിനും ഷെയർ ചെയ്യുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐടി കമ്പനി വികസിപ്പിച്ചെടുത്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.

ബൈറ്റ്ഡാൻസ് ഉടമസ്ഥതയിൽ, ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത്. ഏകദേശം ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ നൂറ്റമ്പതോളം വിദേശ രാജ്യങ്ങളിൽ ഈ ആപ്പ് രംഗപ്രവേശം ചെയ്യുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top