യുഎസ് പ്രസിഡന്റായി ട്രംപ് നാളെ അധികാരമേല്‍ക്കും; അതിശൈത്യം; ചടങ്ങ് ക്യാപിറ്റോൾ മന്ദിരത്തിനുള്ളില്‍
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിങ്കളാഴ്ച അധികാരമേല്‍ക്കും. ഇത് ട്രംപിന്റെ രണ്ടാം ഊഴമാണ്. ക്യാപിറ്റോൾ മന്ദിരത്തിനുള്ളിലാണ് ചടങ്ങ് നടക്കുക. അതിശൈത്യം കാരണമാണ് ഈ രീതിയിലുള്ള മാറ്റം.
നിലവില്‍ മൈനസ് 6 സെൽഷ്യസിലേക്ക് താപനില താണിട്ടുണ്ട്. നേരത്തെ തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 1985ൽ റൊണാൾഡ് റെയ്ഗന്റെ സ്ഥാനാരോഹണമാണ് ഇതിനു മുൻപ് അകത്തെ വേദിയില്‍ നടത്തിയിട്ടുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാപിറ്റോൾ അരീനയിൽ വിക്ടറി പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചടങ്ങിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് ആരംഭിച്ച വിവിധ ആഘോഷപരിപാടികൾ നാളെവരെ തുടരും.
യുഎസ് പ്രസിഡന്റായുള്ള ജോ ബൈഡന്റെ വിജയം കഴിഞ്ഞ തവണ ട്രംപ് അംഗീകരിച്ചിരുന്നില്ല. അതിനാല്‍ ബൈഡന് ചായ സല്‍ക്കാരം പ്രസിഡന്റ് ആയിരുന്ന ട്രംപ് നടത്തിയില്ല. എന്നാല്‍ ബൈഡന്‍ ട്രംപിന് ചായ സല്‍ക്കാരം ഒരുക്കുന്നുണ്ട്. ക്യാപ്പിറ്റോളിലേക്കുള്ള ട്രംപിന്റെ യാത്രയിൽ പങ്കുചേരുന്നുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here