ഇന്ത്യക്കും ചൈനക്കും ട്രംപിന്റെ പണി വരുന്നു; അമേരിക്കയെ സമ്പന്നമാക്കാന്‍ ചുമത്തുക ഉയര്‍ന്ന നികുതി
ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ന്ന നികുതി ചുമത്തി അമേരിക്കയെ ദ്രോഹിക്കുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഈ രാജ്യങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തും എന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ് എന്നതിനാല്‍ ട്രംപിന്റെ നീക്കങ്ങള്‍ ഇന്ത്യക്ക് വലിയ ദോഷം ചെയ്യും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാരം ഏകദേശം 120 ബില്യൺ ഡോളറിലെത്തി. ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ കയറ്റുമതിയുടെ 18 ശതമാനം യുഎസിലേക്കാണ്.
“ഞങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ദോഷം വരുത്തുന്ന താരിഫ് ഏർപ്പെടുത്താൻ പോകുന്നു. അവര്‍ ചെയ്യുന്നത് ഞങ്ങള്‍ക്ക് ദോഷമാണ്. സ്വന്തം രാജ്യം നന്നാക്കാനാണ് അവര്‍ നോക്കുന്നത്.” – ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും ബ്രസീലും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളാണ്. ഞങ്ങള്‍ ഇനി അത് അനുവദിക്കില്ല. അമേരിക്കയെ ഒന്നാമത് എത്തിക്കുകയാണ് തന്റെ ലക്ഷ്യം. ഉയര്‍ന്ന നികുതി ചുമത്തുന്നത് നിർത്തണമെങ്കിൽ അമേരിക്കയിൽ തന്നെ പ്ലാൻ്റ് നിർമ്മിക്കണം. പ്ലാന്റ് തുടങ്ങുന്നവര്‍ക്ക് താരിഫുകള്‍ ഉണ്ടാകില്ലെന്ന് മാത്രമല്ല പ്രോത്സാഹനവും ഉണ്ടാകും.” – ട്രംപ് പറഞ്ഞു.
യുഎസ് വ്യാപാരനയത്തിൽ മാറ്റം വരാന്‍ വരാൻ സാധ്യതയുള്ളതിനാല്‍ ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രാലയം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here