മര്യാദകേട് കാണിച്ചാല്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളെയും അമേരിക്ക നാടുകടത്തും; സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയാല്‍ പണിപാളും

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുള്‍പ്പടെ നിരവധി രാജ്യങ്ങളിലെ പൗരന്മാരെ അമേരിക്കയില്‍ നിന്ന് ഇപ്പോഴും നാട് കടത്തി കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ട് എന്നാണ് യുഎസ് ഭരണകൂടം കരുതുന്നത്. ഇതുസംബന്ധിച്ച കാര്യമായ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല.
അമേരിക്കയില്‍ താമസിക്കുന്ന വിദേശികളായ ആരെയും ഏത് നിമിഷവും അവിടെ നിന്ന് വണ്ടി കയറ്റിവിടുമെന്ന അവസ്ഥയാണ്. സ്ഥിര താമസത്തിനും തൊഴിലെടുക്കാനും അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് ഉള്ളവരെപ്പോലും നാടുകടത്താന്‍ ഇടയുണ്ടെന്ന വാര്‍ത്ത ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നൂറ് കണക്കിന് ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ന്യൂയോര്‍ക്ക് സര്‍വകലാശാലാ വിദ്യാര്‍ത്ഥിയും പലസ്തീന്‍ സ്വദേശിയുമായ മഹമ്മദ് ഖലീല്‍, ഹമാസിന് അനുകൂല പ്രതിഷേധം നടത്തിയതിന്റെ പേരില്‍ ട്രംപ് ഭരണകൂടം നാട് കടത്തിയിരുന്നു. സാധാരണയായി വിദ്യാര്‍ത്ഥികളെ നാട് കടത്തുന്ന പതിവ് അമേരിക്കയില്‍ ഇല്ല. എന്നാൽ അമേരിക്കയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഏത് സ്റ്റാറ്റസ്റ്റിലുള്ള അനുമതിയാണെങ്കിലും യുഎസ് സര്‍ക്കാരിന് തോന്നിയാല്‍ നാടുകടത്താന്‍ മടിക്കില്ലെന്ന് അന്ന് തന്നെ സര്‍ക്കാര്‍ വ്യക്തമായി പറഞ്ഞിരുന്നു

എന്താണ് ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സ് ?

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് എമിഗ്രേഷന്‍ സര്‍വീസസ് (US Citizenship Immigration Services- USCIS) ആണ് വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത്. അവിടെ സ്ഥിരതാമസത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഔദ്യോഗിക രേഖയാണ് ഗ്രീന്‍കാര്‍ഡ്. സ്ഥിര താമക്കാരനാണെന്ന് കാണിക്കുന്നതിനുള്ള ഒരു തിരിച്ചറിയല്‍ രേഖ കൂടിയാണ് ഇത്.

ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ നിയമപരമായ സ്ഥിര താമസക്കാര്‍ എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ക്ക് തൊഴില്‍ ചെയ്യാന്‍ അവകാശമുണ്ട്. എന്നാൽ അമേരിക്കന്‍ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കില്ല. സുരക്ഷാ കാരണങ്ങളാല്‍ ചില പ്രത്യേക ജോലികള്‍ പറ്റില്ല. അതൊഴിച്ച് മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ അനുമതി ഉണ്ട്. വോട്ടവകാശം ഉണ്ടായിരിക്കില്ല.

പുതിയ നടപടിക്രമങ്ങള്‍ പ്രകാരം ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സിനേയും വേണ്ടിവന്നാല്‍ നാടുകടത്താം. ഗ്രീന്‍ കാര്‍ഡ് ഉടമകളായവര്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലോ പ്രതിഷേധ സമരങ്ങളിലോ പങ്കെടുത്താൽ അമേരിക്കയില്‍ നിന്ന് പറഞ്ഞു വിടാന്‍ കഴിയു. ഐടി – ആരോഗ്യ മേഖലകളില്‍ നിരവധി ഇന്ത്യക്കാരായ പ്രൊഫഷണലുകള്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളാണ്.

മിക്ക ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും അഞ്ച് വര്‍ഷത്തിന് ശേഷം യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം. ഒരു യുഎസ് പൗരനെ പൗരയെ വിവാഹം കഴിച്ച ആളാണെങ്കിൽ, ഈ കാത്തിരുപ്പ് കാലാവധി മൂന്ന് വര്‍ഷമായി ചുരുങ്ങും. അതിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് കഴിയും. 2023 ലെ കണക്കനുസരിച്ച് , ഏകദേശം 12 കോടി ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ഉണ്ട്.

സ്റ്റുഡന്റ് വിസയില്‍ ചെല്ലുന്നവര്‍ക്ക് ചില പ്രത്യേക അവകാശങ്ങള്‍ ഉണ്ട്. പക്ഷേ, അവര്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടാൽ നാട് കടത്താന്‍ സര്‍ക്കാരിന് കഴിയും. അത് പോലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്താലും പുറത്താക്കാം. സമീപകാലത്ത് യുഎസിലെ ക്യാംപസുകളില്‍ നടന്ന പല പ്രകടനങ്ങളിലും ട്രംപ് ഭരണകൂടത്തിന് എതിര്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top